മെഗാസ്റ്റാറിന്റെ ‘ഷൈലോക്ക്’ ഇന്ന് തിയേറ്ററുകളിൽ

ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഷൈലോക്ക് ഇന്ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കേരളത്തില്‍ ഇരുന്നൂറോളം സ്ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഷൈലോക്ക് ഗള്‍ഫ് നാടുകളില്‍ 101 സ്ക്രീനുകളിലാണെത്തുക.രാജാധിരാജയ്ക്കും മാസ്റ്റര്‍ പീസിനും ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചി ത്രത്തിന് രചന നിര്‍വഹിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ്. കാമറ: രണദിവെ, സംഗീതം: ഗോപിസുന്ദര്‍.
സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ബോസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിത്രത്തില്‍ തമിഴ് താരം രാജ്കിരണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നു. മീനയാണ് നായിക.ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഷൈലോക്ക് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്.