തലശേരി പൊന്ന്യം നാമത്ത് മുക്കിൽ വീടിന് നേരെ ബോംബെറ്

തലശേരി: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊന്ന്യം നാമത്ത് മുക്കിലെ നാരോൻകുന്നുമ്മൽ വിജയന്റെ വീടിന് നേരെയാണ് അർദ്ധരാത്രിയോടെ ബോംബെറിഞ്ഞത്.ബോംബെറിൽ ജനൽ ചില്ലുകൾ തകർന്നു.

സിപിഎം അനുഭാവിയാണ് വിജയൻ ഇയാളുടെ മകൻ ബി.ജെപി പ്രവർത്തകനാണ് .മകൻ ഇപ്പോൾ കാസർകോടാണ്. ഇടക്കിടക്ക് രാഷ്ടീയ സംഘർഷം നടക്കുന്ന സ്ഥലമാണ് നാമത്ത്മുക്ക് എന്നാൽ ഈ സംഭവത്തിൽ ദുരുഹത ഉള്ളതായി പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: