വീടാക്രമണത്തിൽ ശക്തമായ നടപടി സ്വീകരിക്കണം: SDPI

കണ്ണൂർ: SDPI കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, മന്ന മഹല്ല് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ബി പി അബ്ദുള്ളയുടെ മന്നയുടെ വീടിന് നേരെ അക്രമണം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് SDPl കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.

മന്നയിലെ ആർ എസ് എസ് നിയന്ത്രണത്തിലുള്ള ഒരു ആരാധനലവുമായി ബദ്ധപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിന് നേതൃത്വം നൽകിയതാണ് ആക്രമണത്തിന് കാരണം. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനും ജനകീയ പോരാട്ടങ്ങളെ ഭയപ്പെടുത്തി ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ഇത് നിയന്ത്രിക്കാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സംഭവ സ്ഥലം SDPl കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ് , അഴികോട് മണ്ഡലം പ്രസിഡണ്ട് മുസ്തഫ നാറാത്ത്, സെക്രട്ടറി സുനീർ, മണ്ഡലം കമ്മിറ്റി അംഗം നൗഷാദ് മയ്യിൽ, SDPl വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് സൈദ് , നസീർ തുടങ്ങിയവർ സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: