ഇന്നത്തെ (23/1/2019) കണ്ണൂർ ജില്ലയിലെ പ്രധാന സർക്കാർ അറിയിപ്പുകൾ

എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇന്ന്

കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്റര്‍ എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍ ഇന്ന് (ജനുവരി 23) രാവിലെ ഒമ്പത് മുതല്‍ 12.30 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത പ്രിന്റഡ് അപേക്ഷയുമായി എത്തേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയ്യതി 23/01/19 എന്നും രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍ 04972765310, 04952304885. സൈറ്റ് അഡ്രസ് 202.88.244.146:8084/norka/ അല്ലെങ്കില്‍ norkaroots.net ല്‍ Certificate Attestation.

 

ആംബുലന്‍സ് വാങ്ങാന്‍ ഇ ടെണ്ടര്‍

ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ആംബുലന്‍സ് വാങ്ങുന്നതിന് ഇ ടെണ്ടര്‍ (ബി2/16061/2018) ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 2. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700194.

 

മറയൂര്‍ ചന്ദനം വില്‍പനക്ക്

കേരള വനംവകുപ്പിന്റെ കണ്ണോത്തുള്ള ഡിപ്പോയിലൂടെ മറയൂര്‍ ചന്ദനം ലഭിക്കും.  പാന്‍കാര്‍ഡ് പകര്‍പ്പ് ഹാജരാക്കി പൊതുജനങ്ങള്‍ക്ക് ഒരു കിലോഗ്രാം വരെയും ക്ഷേത്രങ്ങള്‍ക്കും ലൈസന്‍സുള്ള ആരോഗ്യസ്ഥാപനങ്ങള്‍ക്കും ആവശ്യാനുസരണവും ലഭിക്കും.  ഫോണ്‍: 0490 2302080, 8547602859.

 

ഇ ലേലം

കേരള വനംവകുപ്പിന്റെ കണ്ണോത്തുള്ള ഡിപ്പോയിലൂടെ  ഇ ലേലം വഴി തടി വില്‍പന നടത്തുന്നു.  പങ്കെടുക്കുന്നവര്‍ക്ക് ഡിപ്പോയില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭിക്കും. ഫെബ്രുവരി ആറ്, 14 തീയതികളില്‍ ഇ ലേലം നടക്കും.   ഫോണ്‍: 0490 2302080, 8547602859.

 

മതില്‍ പരസ്യം; ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ മുന്‍വശത്തും യോഗശാല റോഡിനോട് ചേര്‍ന്നുമുള്ള 70 മീറ്റര്‍ വീതം നീളമുള്ള മതിലുകളില്‍ രണ്ട്  വര്‍ഷത്തേക്ക് ഉടമ്പടികള്‍ക്ക് വിധേയമായി വാണിജ്യപരസ്യ പ്രചാരണം  നല്‍കുന്നതിന് ബന്ധപ്പെട്ട വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.    ഫെബ്രുവരി അഞ്ചിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0497 2700184.

 

ലേലം ചെയ്യും

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മയ്യില്‍ അംശം ചെറുപഴശ്ശി ദേശത്ത് റി സ 84/6ല്‍  പെട്ട 0.0202 ഹെക്ടര്‍ ഭൂമി ഫെബ്രുവരി 23 ന് രാവിലെ 11.30 ന് മയ്യില്‍ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ മയ്യില്‍ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി സെക്ഷനിലും ലഭിക്കും.

 

ലേലം ചെയ്യും

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നെടിയേങ്ങ അംശം കാവുമ്പായി ദേശത്ത് റി സ 5/3ല്‍  പെട്ട 0.0243 ഹെക്ടര്‍ ഭൂമി ഫെബ്രുവരി 23 ന് രാവിലെ 11.30 ന് നെടിയേങ്ങ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ നെടിയേങ്ങ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ റവന്യൂ റിക്കവറി  സെക്ഷനിലും ലഭിക്കും.

 

വൈദ്യുതി മുടങ്ങും

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരിപ്പറമ്പ്, കൊളച്ചേരിപ്പറമ്പ് നാലുസെന്റ് കോളനി, കൊളച്ചേരിപ്പറമ്പ് കനാല്‍ ഭാഗങ്ങളില്‍ നാളെ(ജനുവരി 23) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മലാല്‍, വെള്ളപ്പൊയില്‍, എഞ്ചിനീയര്‍ കോളേജ്, റെയില്‍വെ പരിസരം,  ടി സി മുക്ക് ഭാഗങ്ങളില്‍ നാളെ(ജനുവരി 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാടായിപ്പാറ, പാളയംനഗര്‍, മാടായിക്കാവ്, ഗവ.ഐ ടി ഐ പരിസരം, എം പി വുഡ് ഭാഗങ്ങളില്‍ നാളെ(ജനുവരി 23) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പരിയാരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നരിക്കോട്, അരയോളം, കൈവേലി, അടിപ്പാലം, പാറമ്മല്‍, കൊട്ടില ഭാഗങ്ങളില്‍ നാളെ(ജനുവരി 23) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് & ഡിസൈന്‍ സെന്ററിന്റെ തളിപ്പറമ്പ് നാടുകാണിയിലുള്ള സെന്ററില്‍ ആരംഭിക്കുന്ന ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.   മൂന്ന് വര്‍ഷമാണ് കോഴ്‌സ് കാലാവധി.  ഫോണ്‍: 0460 2226110, 9746394616.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ എന്‍ എച്ച് എം  കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി സെന്‍ട്രലൈസ്ഡ് ഓക്‌സിജന്‍ സപ്ലൈ കണക്ഷന്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജനുവരി 31 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

 

അധ്യാപക നിയമനം

ഗവ.ടി ടി ഐ(മെന്‍) യില്‍ യു പി വിഭാഗത്തില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി, യു പി വിഭാഗത്തില്‍ അധ്യാപകന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  അഭിമുഖം ജനുവരി 24ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.  നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

 

ഇന്റര്‍വ്യൂ 25 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 25ന് 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.

ഒഴിവുകള്‍: മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്‌സ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, പ്രൊഡക്ഷന്‍ എഡിറ്റര്‍(ബിരുദം/ബിരുദാനന്തര ബിരുദം), ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്(പ്ലസ് ടു/ബിരുദം).

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും   പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497  2707610.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: