ചരിത്രത്തിൽ ഇന്ന്: ജനുവരി 23

ഇന്ന് ദേശ് പ്രേമി ദിവസം.. ദേശസ്നേഹികളുടെ രാജകുമാരൻ എന്ന് മഹാത്മജി വിശേഷിപ്പിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജൻമദിനം. 1897 ൽ ഇന്നേ ദിവസമണ് ജാനകിനാഥ് ബോസ് എന്ന പ്രശസ്ത അഭിഭാഷകന്റെയും പ്രഭാവതിയുടെയും പുത്രനായി നേതാജി കട്ടക്കിൽ ജനിച്ചത്…

1556- ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം. ചൈനയിലെ ഷാൻക്സി പ്രദേശം അപ്രത്യക്ഷമായ എട്ട് ലക്ഷത്തിലേറെ പേർ മരിച്ചതായി കണക്കാക്കുന്ന ഭൂകമ്പം ഉണ്ടായി…

1565- വിജയനഗര സാമ്രാജ്യവും ഡക്കാൻ സുൽത്താനേറ്റും തമ്മിലുള്ള തളിക്കോട്ട യുദ്ധം തുടങ്ങി…

1950- ഇസ്രയേൽ ജറുസലം നഗരത്തെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നു…

1957- പ്രതിരോധ മന്ത്രിയും വിശ്വ പൗരനുമായ വി.കെ. കൃഷ്ണമേനോന്റെ 8 മണിക്കൂർ നീണ്ട യു എൻ പ്രസംഗം നടന്നു..

1960- ലോകത്തിലെ ഏറ്റവും ആഴം (10911 മിറ്റർ,35797 അടി) ജാക്ക്സ് പിക്കാർഡും ഡോൺ വാൽഷും ഡൈവ് ചെയ്ത് എത്തി..

1978- ഓസോൺ ലെയർ സംരക്ഷണ പരിപാടിയുടെ ഭാഗമായി സ്വീഡൻ എയ്റോസൽ സ്പ്രേ നിരോധിക്കുന്ന ആദ്യ രാജ്യമായി….

2013 – ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വനിതാ കോടതി പശ്ചിമ ബംഗാളിലെ മാൽഡയിൽ നിലവിൽ വന്നു…

ജനനം

1862- ഡേവിഡ് ഗിൽബർട്ട്.. ജർമൻ ഗണിത ശാസ്ത്രജ്ഞൻ…

1918- ഡോ ഹെർ ട്രുഡ് ഇലിയൻ… എയ്ഡ്സ് സംബന്ധിച്ച പഠനത്തിന് 1988ൽ വൈദ്യശാസ്ത്ര നോബൽ നേടിയ അമരിക്കൻ ഡോക്ടർ..

1926- ബാൽ താക്കറെ എന്ന ബാലാ സാഹബ് കേശവ് താക്കറെ.. ശിവസേന സ്ഥാപകൻ..

1929- ഹമീദലി ഷംനാട്. മുസ്ലിം ലീഗ് നേതാവ്. പി. എസ്.സി അംഗം ഉൾപ്പടെ നിരവധി മേഖലകളിൽ പ്രവർത്തിച്ചു.. കാസറഗോഡ് നഗരസഭ മുൻ ചെയർമാൻ…

1945- ഡോ തുമ്പമൺ തോമസ്… നിരൂപകൻ, സർവ വിജ്ഞാനകോശം ഡയറക്ടർ..

1947- മേഘാവതി സുകാർണോ പുത്രി.. ഇന്തോനേഷ്യയുടെ മുൻ പ്രസിഡണ്ട്.. ആദ്യ പ്രസിഡണ്ട് സുകാർണോ വിന്റെ മകൾ.. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായ്കിന്റെ പിതാവും മുൻ ഒറിസ മുഖ്യമന്ത്രിയുമായ ബിജു പട്നായകാണ് ഈ പേരിട്ടത് എന്നതും കാതുകകരമായ അറിവാണ്…

1947- രമേശ് സിപ്പി.. സൂപ്പർ ഹിറ്റ് ബോളിവുഡ് സംവിധായകൻ.. സർവകാല ഹിറ്റ് ഷോലെ സംവിധാനം ചെയ്തു..

1984- ആര്യൻ റോബൻ – ഡച്ച് ഫുട്ബാളർ..

ചരമം

1986- മണവാളൻ ജോസഫ് – സിനിമാ നടൻ. നിലക്കുയിൽ ആദ്യ ചിത്രം.

1989- എം. ഗോവിന്ദൻ.. കവി, നിരൂപകൻ..

2015- അബ്ദുല്ല ബിൻ അബ്ദുൽ അസിസ് – ആധുനിക സൗദിയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന സൗദി രാജാവ്..

2016- എ.സി. ജോസ്- മുൻ നിയമസഭാ സ്പീക്കർ.. കാസ്റ്റിങ്ങ് ജോസ് എന്ന പേരിൽ പ്രസിദ്ധൻ. സ്പീക്കർ പദവിയിലിരിക്കെ ഒരു ദിവസം 8 തവണ കാസ്റ്റിങ് വോട്ട് ചെയ്ത് കരുണാകരൻ മന്ത്രിസഭയെ താങ്ങി നിർത്തി ചരിത്രം സൃഷ്ടിച്ചു.. ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിലെ പറവൂരിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പിൽ ശിവൻ പിള്ളയോട് തോൽക്കുകയും പിന്നിട് ഈ വോട്ടെടുപ്പ് കോടതിയിൽ പോയി അസാധുവാക്കി ഉപതെരഞ്ഞെടുപ്പ് നടത്തി ജയിച്ചും ചരിത്രം സൃഷ്ടിച്ചു…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: