കേരളാ NGO യൂണിയൻ കണ്ണൂർ സൗത്ത് ഏരിയാസമ്മേളനം

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും, മതനിരപേക്ഷത സംരക്ഷിച്ച് വർഗീയതക്കെതിരെ അണിനിരക്കുന്നതിനും കേരള എൻജിഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു.

കേരള എൻജിഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ സമ്മേളനം ജനുവരി 22ന് ടി കെ ബാലൻ സ്മാരക ഹാളിൽ നടന്നു. രാവിലെ 10 മണിക്ക് ഏരിയ പ്രസിഡണ്ട് സ: കെ. അജയകുമാർ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. സമ്മേളന പ്രതിനിധികൾ രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: യു .എം .നഹാസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സ: ഗോപാൽ കയ്യൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ: ഉമ്മുകുൽസു എ.ബി രക്തസാക്ഷി പ്രമേയവും സ:ശ്രീജേഷ് .കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ സമ്മേളനം തിരഞ്ഞെടുത്തു. പ്രസിഡണ്ട്: അജയകുമാർ.K, വൈ.പ്രസിഡണ്ട്, ശിവപ്രകാശ്. C, രാജീവൻ .K., സിക്രട്ടറി: ഗോപാൽ കയ്യൂർ. ജോ: സിക്രട്ടറി: ശ്രീജേഷ് .K, ബാബുരാജ് M.M ട്രഷറർ: ഉമ്മുകുൽസു AB. സിവിൽസ്റ്റേഷൻ പരിസരത്ത് മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുക, അഡീഷണൽ സിവിൽസ്റ്റേഷൻ പരിസരത്ത് പാർക്കിങ് സൗകര്യം ഏർപ്പെടുത്തുക, ജില്ലാ ആശുപത്രിയിൽ എടിഎം കൗണ്ടർ സ്ഥാപിക്കുക തുടങ്ങി 16 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.481 വനിതകൾ ഉൾപ്പെടെ 1088 പേർ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: