വാഹന ഗതാഗതം നിരോധിച്ചു

നവീകരണ പ്രവൃത്തികളുടെ ഭാഗമായി തങ്കേക്കുന്ന്- ആറ്റടപ്പ-കൊയ്യോട് റോഡ്, ചാല പടിഞ്ഞാറെക്കര- ആറ്റടപ്പ റോഡ് എന്നിവ വഴിയുള്ള വാഹന ഗതാഗതം നാളെ (ഡിസംബര്‍ 23 ബുധനാഴ്ച) മുതല്‍ 20 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ മൗവ്വഞ്ചേരി- ചാല- കോയ്യോട് വഴിയും, മൗവ്വഞ്ചേരി- താഴെചൊവ്വ വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വിഭാഗം (നിരത്തുകള്‍) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.