പയ്യന്നൂരില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതിയായ സ്റ്റെപ്പ് കിയോസ്ക് സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ കോവിഡ് ടെസ്റ്റ് സാധ്യമാക്കുന്നതിനുള്ള
കോവിഡ് പരിശോധന കേന്ദ്രമായ സ്റ്റെപ്പ് കിയോസ്കിന്‍റെ ഉദ്ഘാടനം
പയ്യന്നൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പി സുബൈര്‍ നിര്‍വ്വഹിച്ചു.

കണ്ണൂര്‍ ജില്ലയിലെ ആദ്യ സെന്‍ററായ ദി ലാബ് മെഡിക്കല്‍ ലബോറട്ടറി സ്റ്റെപ്പ് കിയോസ്ക് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ടൗണ്‍ സ്ക്വയറിലാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്ത്ില്‍
പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഇത്തരം സെന്‍ററുകള്‍ ഏറെ സഹായകരമാകുമെന്നും എല്ലാവരും ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

ചടങ്ങില്‍ ദി ലാബ് ഡയരക്ടര്‍ ഷഫീക് അഹമ്മദ് ടെക്നിക്കല്‍ മാനേജര്‍
മുഹമ്മദ് സഫീര്‍ എം ടി പി, മാര്‍ക്കറ്റിംഗ് മാനേജര്‍ റാഷിദ് എം എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: