കണ്ണൂര്‍ കോര്‍പറേഷന്‍; കൗണ്‍സിലര്‍മാർ സത്യപ്രതിജ്ഞ ചെയ്തു


കണ്ണൂര്‍ കോര്‍പറേഷനില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോര്‍പറേഷന്‍ അങ്കണത്തില്‍ പ്രത്യേകമൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുതിര്‍ന്ന അംഗമായ എ കുഞ്ഞമ്പുവിന് സത്യവാചകം ചൊല്ലിക്കൊടുത്താണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് എം കുഞ്ഞമ്പു ഡിവിഷന്‍ ക്രമത്തില്‍ മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ സുധാകരന്‍ എം പി, മുന്‍ മേയര്‍മാര്‍ വിവിധ രാഷ്ട്രീയ പ്രതിനിധികളായ സതീശന്‍ പാച്ചേനി, വി കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി കുഞ്ഞുമുഹമ്മദ്, അബ്ദുള്‍ കരീം ചേലേരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം എ കുഞ്ഞമ്പുവിന്റെ അധ്യക്ഷതയില്‍ കൗണ്‍സിലര്‍മാരുടെ ആദ്യ യോഗം ചേര്‍ന്നു. മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കോര്‍പറേഷന്‍ സെക്രട്ടറി ടി സാജു വായിച്ചു. ഡിസംബര്‍ 28ന് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനായി യോഗം പിരിഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: