അഴീക്കോട് പുന്നക്കപ്പാറയിൽ വോളിബോൾ ടൂർണമെന്റിന് തുടക്കമായി

അഴീക്കോട് പുന്നക്കപ്പാറ നിക്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന രണ്ടാമത് ഫ്ളഡ് ലൈറ്റ് പ്രാദേശിക വോളിബോൾ ടൂർണമെന്റ് വളപട്ടണം എസ്‌ ഐ ലതീഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് പഞ്ചായത്ത് മെമ്പർ ശ്രീലത അധ്യക്ഷത വഹിച്ചു. എം എൻ രവീന്ദ്രൻ ആശംസ അറിയിച്ചു. ഷഹീർ സ്വാഗതം പറഞ്ഞു. നാളെ നടക്കുന്ന ഫൈനൽ വിജയികൾക്കുള്ള സമ്മാനദാനം എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്ത് നിർവഹിക്കും. ശൗര്യ ചക്ര മനേഷ് പിവി മുഖ്യാതിഥി ആകും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: