പ്രാഥമിക കർമങ്ങൾക്ക് വീട്ടുവരാന്ത ഇനി വേണ്ട.. കുളിമുറി നിർമിച്ചു നൽകി ജനശക്തി അഴിക്കോട്

വിദേശത്ത് ജോലിക്കിടെ അപകടം സംഭവിച്ച് ശരീരം തളർന്ന് പോയ ഒരു സഹോദരന് അദ്ദേഹത്തിന്റെ പ്രാഥാമിക കൃത്യങ്ങൾ നടത്തുന്നതിന് വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു.സ്വന്തം വീടിന്റ വരാന്തയിൽ സാരി മറയാക്കി പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്ന ഇവരുടെ ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

വളരെ പാവപ്പെട്ട കുടുബത്തിൽ ഉള്ള ഇദ്ദേഹത്തിന് ഭാര്യയും മകളും അച്ചനും അമ്മയും താമസിക്കുന്ന ചെറിയ വീട്ടിൽ സൗകര്യക്കുറവ് കൂടി അലട്ടിക്കൊണ്ടിരുന്നു. സാമ്പത്തികമായ വളരെ പ്രയാസം അനുഭവിക്കുന്ന ഇദ്ദേഹത്തിന് ജനശക്തി അഴിക്കോട് ചാരിറ്റബൾ ട്രസ്റ്റ് ബാത്ത് റൂം നിർമ്മിച്ച് നൽകി. ഇതിന്റെ ചിലവിലായതുകയായ 87, 610 രൂപയിൽ30,000 രൂപ ബഹ്റിനിലുള്ള കണ്ണൂർ മണൽ സ്വദേശിയും ജനശക്തിയുടെ സുഹൃത്തുമായ KP അജിത്തും സുഹൃത്തുക്കളുമാണ് നൽകിയത്. മേൽക്കുരയുടെ നിർമാണത്തിന് ഏകദേശം 11,000 രൂപയുടെ നിർമ്മാണം തികച്ചും സൗജന്യമായി അഴിക്കോട് ചാലിലുള്ള Ak രതീഷ് ആണ് നിർമിച്ചു നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: