പറശ്ശിനിക്കടവിൽ പീഡനക്കേസിൽ വിദ്യാർഥിനിയുടെ ഹാജർപട്ടിക നശിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

പറശ്ശിനിക്കടവിൽ പീഡിപ്പിക്കപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനിയുടെ സ്കൂളിലെ ഹാജർപട്ടിക നശിപ്പിക്കപ്പെട്ട േകസിൽ നഗരത്തിലെ സ്കൂൾ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി കെ.ജാബിറിനെയാണ് (48) കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ നശിപ്പിച്ചതിനു വളപട്ടണം സിഐ എം.കൃഷ്ണൻ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ വീട്ടിൽ വച്ചും മറ്റിടങ്ങളിലുമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടു വളപട്ടണം പൊലീസ് എടുത്ത 6 കേസുകൾക്കു വേണ്ടി സ്കൂളിലെ ഹാജർ പട്ടികയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നു. പീഡനത്തിനിരയായ സമയത്തു പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നില്ലെന്നു തെളിയിക്കുന്ന പ്രധാന രേഖയാണിത്. പകർപ്പെടുക്കാൻ പ്രധാനാധ്യാപിക 15നു ഹാജർപട്ടിക ക്ലാർക്കിനു നൽകി. 17 നു സ്കൂളിൽ തിരിച്ചെത്തിച്ചപ്പോൾ പട്ടികയുടെ നടുവിലെ 4 പേജുകൾ നശിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നു പ്രധാനാധ്യാപിക കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധപ്പെട്ടു കുടിയാൻമല പൊലീസ് സ്കൂളിൽ നിന്നു പെൺകുട്ടിയുടെ ഹാജർ രേഖകളുടെ പകർപ്പ് എടുത്തിരുന്നു. ആ സമയം പേജുകൾ നഷ്ടപ്പെട്ടിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: