ചരിത്രത്തിൽ ഇന്ന്: ഡിസംബർ 22

ഇന്ന് ദക്ഷിണായന രേഖക്ക് മുകളിൽ സൂര്യൻ പ്രവേശിക്കുന്ന ദിവസം..

ഇന്ന് ദേശീയ ഗണിത ദിനം. 1887 ൽ ഇന്നേ ദിവസം ജനിച്ച ലോക പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം കൊണ്ടാടുന്നത്…

1851.. ഒറിസയിലെ റൂർക്കിയിൽ ഇന്ത്യയിലെ ആദ്യത്തെ ചരക്ക് തീവണ്ടി ഓടി…

1882.. വൈദ്യുത ദീപത്താൽ അലങ്കരിച്ച ആദ്യ ക്രിസ്മസ് ട്രീ ലോകത്ത് ആദ്യമായി പ്രദർശിപ്പിച്ചു

1891.. ആ സ്ട്രോ ഫോട്ടോഗ്രാഫി വഴി ലോകത്തിലെ ആദ്യ ആസ്ട്രോയിഡ് 323 Brucia കണ്ടു പിടിച്ചു..

1901- മഹാകവി രവീന്ദ്ര നാഥ ടാഗൂർ ശാന്തിനികേതനം (ബ്രഹ്മചര്യാ ശ്രമം) സ്ഥാപിച്ചു…

1921- ശാന്തിനികേതനം വിശ്വഭാരതി സർവ്വകലാശാലയാക്കി ഉയർത്തി…

1937.. യു. എസിലെ ലിങ്കൺ ടണൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു…

1939- ഇടക്കാല കോൺഗ്രസ് സർക്കാരിനെതിരെ മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം…

1947- ഇറ്റലി പുതിയ ഭരണഘടന അംഗീകരിച്ചു.

1989- റൊമേനിയൻ കമ്യൂണിസ്റ്റ് ഏകാധിപതി നിക്കളോ ചൗഷസ് ക്യൂവിനെ ജനകീയ വിപ്ലവത്തിൽ പുറത്താക്കി…

2005- ഇൻസാറ്റ് 4 A (DTH സംപ്രേഷണം മികവുറ്റതാക്കാൻ ) വിക്ഷേപിച്ചു..

ജനനം

1666- ഗുരു ഗോവിന്ദ് സിങ്.. പത്താമത് സിക്ക് ഗുരു..

1853- ശാരദാദേവി – ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖി…

1887- ശ്രീനിവാസ രാമാനുജൻ.. ഇന്ത്യൻ ഗണിതജ്ഞൻ …

1924.. കനകലത ബറുവ.. ക്വിറ്റിന്ത്യാ സമരത്തിനിടെ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ആസാംകാരി.. ധൈര്യശാലി എന്നർഥം വരുന്ന വീർ ബാല എന്നും വിളിക്കപ്പെടുന്നു..

1923- രജീന്ദർ സിങ് സച്ചാർ – മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്- പിന്നോക്ക സംവരണ പഠനം സംബന്ധിച്ച സച്ചാർ കമ്മിഷൻ ആദ്ധ്യക്ഷൻ ..

1945- പന്ന്യൻ രവീന്ദ്രൻ.. CPl നേതാവ് – മുൻ MP

ചരമം

1880- ജോർജ് എലിയട്ട് എന്ന തൂലികാനാമത്തിൽ പ്രശസ്തയായ ആംഗലേയ കവയിത്രി മേരി ആൻ ഇവാൻസ്..

1958- താരകാനാഥ് ദാസ്.. ലോകപ്രശസ്ത പണ്ഡിതൻ വാഗ്മി.. താരക ബ്രഹ്മചാരി എന്ന പേരിൽ ലോകം മുഴുവൻ ആധ്യാത്മിക പ്രഭാഷണം നടത്തി പ്രശസ്തനായി..

1985- വൈലോപ്പിള്ളി ശ്രീധരമേനോൻ – മലയാളത്തിന്റെ ശ്രീ എന്നറിയപ്പെടുന്ന കവി.. മാമ്പഴം എന്ന ഒറ്റ കവിത മതി മലയാളികൾ ഉള്ളിടത്തോളം കവിയെ ഓർക്കാൻ…

1989- സാമുവൽ ബക്കറ്റ്, ഐറിഷ് നോവലിസ്റ്റ് കഥാകാരൻ .. നാടക പ്രതിഭ. നോബൽ ജേതാവ്

2010 – പാലാ കെ.എം. മാത്യു.. ബാല സാഹിത്യ കാരൻ.. കോൺഗ്രസ് നേതാവ് – പാർലമെന്റഗം ആയിരുന്നു..

2011 – പി .എം.ആന്റണി.. നാടകകൃത്ത് ,സംവിധായകൻ.. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന വിവാദ നാടകം വഴി പ്രശസ്തൻ…

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: