കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്റ്റേഷന്‍ റോഡ് പരിസരങ്ങളില്‍ നവംബര്‍ 23 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ധര്‍മ്മശാല, കോഫീ ഹൗസ്, ബിഎഡ് കോളേജ്, റിലയന്‍സ്, ബിഎസ്എന്‍എല്‍, കല്‍ കൊ, ആരാം ഹോട്ടല്‍, വെളിയമ്പ്ര, എഞ്ചീനീയറിങ്ങ് കോളേജ്, മാവാ പ്ലാസ്റ്റിക്ക്, യൂണിവേഴ്‌സിറ്റി ക്യാര്‍ട്ടേര്‍സ് എന്നിവിടങ്ങളില്‍ നവംബര്‍ 23 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും..


പയ്യന്നൂര്‍  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൂരി കൊവ്വല്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റേറ്റ്, അനാമയ ഹോസ്പിറ്റല്‍ പരിസരം, കോളനി റോഡ്, മൂരിക്കൊവ്വല്‍ മുത്തപ്പന്‍ ക്ഷേത്രം, ഗവ. ഹോസ്പിറ്റല്‍ റോഡ്, ടെലഫോണ്‍ ക്വാര്‍ട്ടേര്‍സ് പരിസരം, അന്നൂര്‍ ആയുര്‍വേദ റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 23 ചൊവ്വ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹസ്സന്‍ മുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 23 ചൊവ്വ രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ  ഭാഗികമായി   വൈദ്യുതി മുടങ്ങും.

ചൊവ്വ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ കെ ജി റോഡ്, അമ്പാടി റോഡ്, മില്ലര്‍ റോഡ്, മേലെ ചൊവ്വ, വാട്ടര്‍ ടാങ്ക് റോഡ്, അമ്പലക്കുളം, മുണ്ടയാട് റോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 23 ചൊവ്വ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  കൊട്ടാനച്ചേരി, ഇടക്കനാംബേത്ത്, ജയം പീടിക, എച്ചൂര്‍, കോട്ടം, കച്ചേരിപറമ്പ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 23 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വൃദ്ധസദനം മുതല്‍ ബോട്ടുപാലം വരെ നവംബര്‍ 23 ചൊവ്വ  രാവിലെ ഏഴ് മണി മുതല്‍  രാവിലെ 10 മണി വരെയും, പാമ്പാടിയാല്‍ മുതല്‍ അഴീക്കല്‍ വരെയുള്ള ഭാഗങ്ങളില്‍  രാവിലെ ഒമ്പത് മണി മുതല്‍  ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടികുന്ന്, യൂനി ലൈഫ്, എ കെ ആര്‍ ക്രഷര്‍, ടി വി കെ കോംപ്ലക്‌സ്, മയ്യില്‍ ഗ്രാനൈറ്റ്, ടാഗോര്‍ വുഡ് , രജനി, പറശ്ശിനി റോഡ്, പറശ്ശിനി പാലം, കെഎം സ്റ്റീല്‍, സലാം പീടിക എന്നീ ഭാഗങ്ങളില്‍  നവംബര്‍ 23 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: