‘ക്ലാഡർ പ്രീമിയർ ലീഗ്’ ഫ്രാഞ്ചേഴ്സി രജിസ്ട്രേഷൻ മേയർ ഉദ്‌ഘാടനം ചെയ്തു

കണ്ണൂർ: ‘ക്ലാഡർ പ്രീമിയർ ലീഗ്’ ഫ്രാഞ്ചേഴ്സി രജിസ്ട്രേഷൻ കണ്ണൂർ മേയർ അഡ്വ. ടി.ഒ മോഹനൻ ഉദ്‌ഘാടനം ചെയ്തു. കസാക കണ്ണൂർ ടീം ഓണർ മുഹമ്മദ്‌, യൂനുസ് ക്ലാഡർ എന്നിവർ പങ്കെടുത്തു. 2022 ജനുവരി 28, 29, 30 തീയ്യതികളിലായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. 16 ടീമുകൾ ഐ.പി.എൽ മാതൃകയിൽ മാറ്റുരക്കുന്ന മത്സരത്തിൽ വിജയികൾക്ക് 1,20,000 രൂപ ക്യാഷ് പ്രൈസ് നൽകും. പ്രസ്തുത മത്സരം യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും. പങ്കെടുക്കുന്ന മുഴുവൻ താരങ്ങൾക്കും ജേഴ്സിയും ഭക്ഷണവും നൽകുമെന്ന് ടൂർണ്ണമെന്റ് കമ്മിറ്റി അറിയിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ താൽപര്യമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
8590089012

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: