ബൈക്ക് മോഷണം;പ്രൊഫഷണൽ മോഷ്ടാവും കൂട്ടാളിയും പിടിയിൽ

കണ്ണൂർ . യൂട്യൂബ് പഠനം വഴി നൂതനരീതിയിൽ താക്കോലില്ലാതെ ബൈക്ക് മോഷണം പ്രൊഫഷണൽ മോഷ്ടാവും കൂട്ടാളിയും പിടിയിൽ. തോട്ടട സമാജ് വാദി കോളനിയിലെ മുബാറക് മൻസിലിൽ മുഹമ്മദ് താഹ (20), കൂട്ടാളി സമാജ് വാദി കോളനിയിലെ സൂര്യൻ ഷൺമുഖൻ (25) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട മുഹമ്മദ് താഹ യെ പ്രിൻസിപ്പൽഎസ്.ഐ. ടി.കെ.അഖിൽ.എസ്.ഐ.മാരായ നസീബ്, ഇബ്രാഹിം, രാജീവൻ, ഉണ്ണികൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ സി നോബ്, സന്തോഷ്, എന്നിവരടങ്ങിയ സംഘം ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിൻ്റെ ചുരുൾ അഴിഞ്ഞത്. രണ്ട് മാസം മുമ്പ് സിറ്റി സെൻ്ററിലെ പാർക്കിംഗ് സ്ഥലത്ത് നിന്നും മോഷണം പോയ ഡിയോ സ്കൂട്ടർ മോഷ്ടിച്ച പ്രതിയാണെന്ന് തെളിഞ്ഞത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ പരമ്പരയിലെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ബാംഗ്ലൂരിൽ പോയി തിരിച്ചു വരുന്ന സമയത്ത് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുൻവശം പാർക്ക് ചെയ്ത ഒന്നേമുക്കാൽ ലക്ഷത്തിൻ്റെ യമഹ ബൈക്ക് മോഷ്ടിച്ച ശേഷം കണ്ണൂർ ചാലയിലെ ജിംകെയർ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാര്യം തുറന്നു പറഞ്ഞത്. ഉടമയുടെ പരാതിയിൽ ബൈക്ക് മോഷണത്തിന് കോഴിക്കോട് നടക്കാവ് പോലീസിൽ കേസ് നിലവിലുണ്ട്. എടക്കാട് പോലീസും കേസെടുത്തിരുന്നു. ഇതിനിടെ മോഷ്ടിച്ച മറ്റൊരു ബൈക്ക് കൂട്ടുപ്രതിയായ സൂര്യൻ ഷൺമുഖത്തിൻ്റെ സഹായത്തോടെ ആക്രി കച്ചവടക്കാരന് പൊളിച്ചുവിറ്റ വിവരവും പുറത്തുവന്നിട്ടുണ്ട്. യൂ ട്യൂബ് വഴിയുള്ള പo നത്തിലൂടെയാണ് മോഷ്ടാക്കൾ പൂട്ടിയ ബൈക്കുകളും സ്കൂട്ടറും താക്കോലില്ലാത്തെ സമർത്ഥമായി മോഷ്ടിച്ച് കടന്നുകളയുന്നത്.നിരവധി മോഷണങ്ങൾ ഇത്തരത്തിൽ പ്രതികൾ നടത്തിയിട്ടുണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.
പോലീസ് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റുചെയ്തു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: