പയ്യന്നൂർ ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം

പയ്യന്നൂർ: സിപിഐ എം പയ്യന്നൂർ ഏരിയ സമ്മേളനം മഹാദേവ ഗ്രാമത്തിലെ ടി ഗോവിന്ദൻ നഗറിൽ (വൃന്ദാവൻ ഓഡിറ്റോറിയം) ജില്ല സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇ പി കരുണാകരൻ പതാക ഉയർത്തി. എം ആനന്ദൻ രക്തസാക്ഷി പ്രമേയവും ഏ വി രഞ്ജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി വി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. പാവൂർ നാരായണൻ, പി ശ്യാമള, കെ വിജീഷ്, എൻ അബ്ദുൾ സലാം എന്നിവരടങ്ങുന്ന പ്രസീഡിയം നിയന്ത്രിക്കുന്നു. ഏരിയ കമ്മിറ്റി സ്റ്റിയറിംഗ് കമ്മിറ്റിയായും പി രമേശൻ (മിനുട്സ്), ടി വിശ്വനാഥൻ (ക്രഡൻഷ്യൽ), കെ കെ ഗംഗാധരൻ (രജിസ്ട്രേഷൻ), എം രാഘവൻ (പ്രമേയം) എന്നിവർ കൺവീനർമാരായി മറ്റ് കമ്മിറ്റികളും പ്രവർത്തിക്കുന്നു.
ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ഗ്രൂപ്പ് ചർച്ചക്ക് ശേഷം പൊതുചർച്ച ആരംഭിച്ചു. 12 ലോക്കലുകളിൽ നിന്നുമുള്ള 150 പ്രതിനിധികളും 19 ഏരിയ കമ്മിറ്റിയംഗങ്ങളുമടക്കം 169 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സഹദേവൻ, ടി വി രാജേഷ്, ജില്ല സെക്രട്ടറിയറ്റംഗങ്ങളായ പി ഹരീന്ദ്രൻ, ടി ഐ മധുസൂദനൻ എംഎൽഎ, എൻ ചന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ സി കൃഷ്ണൻ, വി നാരായണൻ, കെ വി ഗോവിന്ദൻ, അഡ്വ. പി സന്തോഷ്, സി സത്യപാലൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ചൊവ്വ വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: