പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.

പെരളശ്ശേരി A.K.G.S.G.H.S.S 1986-87 കാലയളവില്‍ പത്താം തരത്തില്‍ പഠിച്ചവരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ പത്തരമാറ്റിന്റെ ആദൃ ഒത്തു ചേരല്‍ 21/11/21 ന് ധര്‍മ്മടം ബീച്ച് പാര്‍ക്കില്‍ വെച്ച് വിപുലമായ പരിപാടി യോടെ നടന്നു.കാലത്തെ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിന് ബിന്ദു പി.കെ അധൃക്ഷത വഹിച്ചു.അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപാഠികളെയും അധൃാപകരേയും പരാമര്‍ശിക്കുന്ന പ്രമേയം സജിത്ത് സദാനന്ദന്‍ അവതരിപ്പിച്ചു.പ്രോഗ്രാം കമ്മറ്റിയംഗം ധനേഷ് സ്വാഗതവും അരുണ്‍ കുമാര്‍ വി.എം.നന്ദിയും പറഞ്ഞു.ഏതാണ്ട് 80 ഓളം ആളുകള്‍ പങ്കെടുത്ത ചടങ്ങ് ബീച്ചിലെ തുറസ്സായ അന്തരീക്ഷത്തിലായത് ഏറെ ആകര്‍ഷകമായി. മുഴുനീള പരിപാടിക്ക് സംഘാടക സമിതി അംഗങ്ങളായ മുരളീധരന്‍ വി.വി,ബിജു,സജ്ന എന്നിവര്‍ ഹാളും വേദിയും അലങ്കരിക്കുന്നതില്‍ മുഴുകി.ദിലീഷ്.സി.കെ,സറീന,സന്തോഷ് സി.വി. എന്നിവര്‍ ഭക്ഷണ പരിപാടിക്ക് നേതൃത്വം നല്‍കിയപ്പോള്‍ മനോജ്ഞ,ധനേഷ് എന്നിവര്‍ ബംബര്‍ നറുക്കെടുപ്പിന്ടെ കാരൃവും,അംഗങ്ങളുടെ റജിസ്ട്രേഷന്‍ ബിന്ദു.പി.കെ.,സുവര്‍ണ്ണ, അരുണ്‍ കുമാര്‍ എന്നിവന്ര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.അംഗങ്ങള്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി 34 വര്‍ഷത്തന് ശേഷം നടന്ന ഒത്തുചേരല്‍ ഏറെ പ്രശംസക്ക് പാത്രമായി.പല അംഗങ്ങളും പരസ്പരം തിരിച്ചറിയാന്‍ തന്നെ പാടുപെട്ടു.സജിത്ത് മോഡറേറ്ററായ ചടങ്ങില്‍ മികച്ച ഫോട്ടോഗ്രാഫി കൊണ്ട് മുരളീധരന്‍ വിസ്മയം തീര്‍ത്തു.പ്രോഗ്രാമിനിടയില്‍ പിണറായി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ കടന്ന് വന്നത് തെല്ലൊന്ന് ആശങ്കയ്ക്ക് ഇടയാക്കി എങ്കിലും സഹപാഠി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആശങ്ക ഒഴിവായി.ചടങ്ങില്‍ സന്നിഹിതനായിരുന്നില്ലെങ്കിലും പത്തരമാറ്റ് രൂപീകരണത്തിന് മുന്‍കയ്യെടുത്ത അനൂപിനെ പ്രശംസിക്കാനും അംഗങ്ങള്‍ മറന്നില്ല.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന ചിത്ര രചനാ മത്സര വിജയികള്‍ക്കും മലയാളി മംങ്ക മത്സര വിജയികള്‍ക്കുള്ള സമ്മാനവും ചടങ്ങില്‍ വിതരണം ചെയ്തു.ബംബര്‍ നറുക്കെടുപ്പില്‍ മനോജ്,ഉല്ലാസന്‍,ഹരിത്ത് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങള്‍ കരസ്ഥമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: