തെക്കി ബസാർ -കാൽടെക്സ് മേൽപ്പാലം സർവ്വേ വീണ്ടും തടഞ്ഞു

തെക്കി ബസാർ -കാൽടെക്സ് മേൽപ്പാലം സർവ്വേ വീണ്ടും തടഞ്ഞു
തിങ്കളാഴ്ച്ച രാവിലെയാണ് പോലീസ് സഹായത്തോടെ സർവേ നടത്തി കല്ലിട്ടത്

വിവരം അറിഞ്ഞ് വ്യാപാരികളും മേൽപ്പാലം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി സർവ്വേ നടപടികൾ തടസ്സപ്പെടുത്താനുള്ള ശ്രമം ടൗൺ പോലീസിൻ്റെ നേതൃത്വത്തിൽ തടഞ്ഞു

വ്യാപാരികളുടെ നിർദേശങ്ങളും ആശങ്കകളു പരിഹരിക്കാതെ നടത്തുന്ന സർവ്വേ അംഗീകരിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹി രാജീവൻ എളയാവൂർ പോലീസിനോട് പറഞ്ഞു.

സർവ്വേ നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട് സർവേ ജീവനക്കാരെ തടഞ്ഞ രാജീവൻ എളയാവൂരിനെ പിടിച്ച് വലിച്ച് കൊണ്ടുപോവാനുള്ള പോലീസ് ശ്രമം ഉന്തും തള്ളിനു മിടയാക്കി.

ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നത് വരെ സർവേ നടപടി നിർത്തിവയ്ക്കണം. മേൽപ്പാലത്തിന് ആക്ഷൻ കമ്മിറ്റി എതിരല്ല എന്നാൽ തെക്കി ബസാർ – കാൽടെക്സ് മേൽപ്പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ല.പകരം പുതിയ തെരു മുതൽ മേലെചൊവ്വ വരെയാണ് മേൽപ്പാലം വരേണ്ടതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ രാജീവൻ എളയാവൂർ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: