എസ് ഡി പി ഐ മട്ടന്നൂര്‍ മുനിസിപ്പല്‍ പ്രവർത്തക സംഗമം എസ് ഡി പി ഐ ജില്ലാ പ്രസിഡന്‍റ് എ സി ജലാലുദ്ധീന്‍ ഉദ്ഘാടനം ചെയ്തു

മട്ടന്നൂര്‍.
എസ് ഡി പി ഐ മട്ടന്നൂര്‍ മുനിസിപ്പല്‍ പ്രവർത്തക സംഗമം മട്ടന്നൂര്‍ റാറാസ് പാര്‍ട്ടി ഹാളില്‍ ജില്ലാ പ്രസിഡന്‍റ് എസി ജലാലുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.
സംഘപരിവാര്‍ ഭരണകൂടം രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും ജനാധിപത്യമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.
പെട്രോള്‍ വില വര്‍ദ്ധനയും നിത്യോപയോഗ സാദനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ പൊറുതിമുട്ടിക്കുമ്പോഴും മുഖ്യധാര എന്നവകാശപ്പെടുന്നവരൊക്കെ ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്
വിഷയാവതരണം നടത്തി.

മട്ടന്നൂര്‍ മുനിസിപ്പല്‍ പ്രസിഡന്‍റ് സാജിര്‍ കെ അധ്യക്ഷത വഹിച്ചു മുനിസിപ്പല്‍ സെക്രട്ടറി നൗഫല്‍മംഗലാടന്‍ സ്വാഗതം പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് സദക്കത്ത് നീർവേലി മണ്ഡലം സെക്രട്ടറി :മുനീർ AV, മണ്ഡലം വൈസ് പ്രസിഡന്‍റ് ശംസുദ്ധീന്‍ കൂടാളി മുനിസിപ്പല്‍ കമ്മിറ്റി അംഗങ്ങളായ മുസമ്മില്‍ വെമ്പടി റഫീഖ് കുംബംമൂല,ആശിഖ് കോളാരി തുടങ്ങിയവർ പങ്കെടുത്തു.

വിവിധ ബ്രാഞ്ചുകളില്‍ നിന്നും പുതുതായി പാര്‍ട്ടിയിലേക്ക് കടന്ന് വന്നവര്‍ക്ക് ജില്ലാപ്രസിഡന്‍റ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: