കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത് പൊലീസ്

3 / 100

കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാരെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സി.ഐയുടെ വീഡിയോ വൈറല്‍. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് സി.ഐ വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസഭ്യവര്‍ഷം ചൊരിയുകയും മര്‍ദിക്കുകയും ചെയ്തത്.
അതേസമയം, അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ വ്യാപാരികളുടെ പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും രണ്ട് പേര്‍ മാത്രമാണ് മാറാന്‍ തയ്യാറാകാതിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചവയാണെന്നും പൊലീസ് പറഞ്ഞു.
പൊലീസ് മര്‍ദ്ദനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: