തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കാൻ സിപിഎം ബോധപൂർവ്വം ശ്രമിക്കുന്നു ;സതീശൻ പാച്ചേനി

4 / 100

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിൽ സംഘർഷമുണ്ടാക്കാൻ സിപിഎം നേതൃത്വത്തിൽ ബോധപൂർവ്വം ശ്രമിക്കുന്നതിന്റെ തെളിവാണ് കീഴ്ത്തള്ളിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സി.പി.എം നേതൃത്വത്തിൽ നടത്തിയ അക്രമവും ഗുണ്ടാ വിളയാട്ടവുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ പോസ്റ്ററുകൾ ഒട്ടിച്ചു കൊണ്ടിരിക്കുമ്പോൾ യാതൊരു പ്രകോപനവുമില്ലാതെ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ സജേഷ് കുമാറിന്റെ മരുമകനും യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹിയുമായ ദിലീഷിനെ അക്രമിച്ച് പരിക്കേൽപ്പിച്ചിരിക്കുകയാണ്. ഇരുമ്പ് വടിയുമായി എത്തിയ സിപിഎം ക്രിമിനൽ സംഘമാണ് ക്രൂരമായി അക്രമിച്ചത്. പരാജയ ഭീതിയിൽ ബോധപൂർവ്വം സംഘർഷമുണ്ടാക്കുന്ന സിപിഎം ക്രിമിനലുകളെ പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണമെന്നും അക്രമത്തിൽ പരിക്കേറ്റ ദീലീഷിനെ കൊയിലി ആശുപത്രിയിൽ കെ.സുധാകരൻ എം.പി ക്കൊപ്പം സന്ദർശിച്ചതിന് ശേഷം സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: