പള്ളൂർ വില്ലേജ് ഓഫീസിൽ ഉടൻ ഓഫീസർമാരെ നിയമിക്കണം

പള്ളൂർ വില്ലേജ് ഓഫീസിൽ ഉടൻ ഓഫീസർമാരെ നിയമിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പുതുച്ചേരി റവന്യൂ മന്ത്രി എം.ഒ.എച്ച്.എഫ്. ഷാജഹാന് നിവേദനം നൽകി. യോഗത്തിൽ അഡ്വ. എം.ഡി.തോമസ് അധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, കെ.മോഹനൻ, ഐ.അരവിന്ദൻ, പി.പി.ആശാലത, പി.ശ്യാംജിത്ത്, കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, നളിനി ചാത്തു, കെ.സുരേഷ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: