പുതിയതെരുവിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പുതിയതെരു: പയറ്റ്യാ കാവിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ക്ഷേത്രത്തിനകത്തെ സ്റ്റീൽ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്താണ്‌ പണം മോഷ്ടിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് കരുതുന്നു.

പുറത്തെ ഭണ്ഡാരം തകർക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. വർഷത്തിലൊരിക്കൽ ഉത്സവം കഴിഞ്ഞാണ് ഈ ഭണ്ഡാരം തുറക്കാറ്‌ പതിവ്.

ഏതാണ്ട് നാണയങ്ങളടക്കം അരലക്ഷത്തോളം രൂപ മോഷണം പോയിട്ടുണ്ടാകുമെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. വളപട്ടണം പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: