പൈതൽമലയടിവാരത്ത് വനത്തിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം തകർത്തു

ആലക്കോട്: പൈതൽമലയടിവാരത്ത് വനത്തിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം തകർത്തു. ആലക്കോട് എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ ചാരായം വാറ്റുന്നതിനുള്ള 200 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു.

ബാരലുകളും വാറ്റുപകരണങ്ങളുമുൾപ്പെടെ കസ്റ്റഡിയിലെടുത്തു. പുഴയോരത്തുകൂടി നടന്നെത്തിയാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജമദ്യം വൻതോതിൽ ഉത്പാദിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് പരിശോധന ശക്തമാക്കിയിരിക്കയാണ്.

അന്വേഷണസംഘം എത്തിയെന്ന സൂചന കിട്ടിയതോടെ വ്യാജമദ്യവാറ്റുസംഘം വനത്തിനുള്ളിലേക്ക് ഒളിച്ചുരക്ഷപ്പെട്ടു.

ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രൻ, പ്രവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ, കെ. അഹമ്മദ്, കെ.കെ. സാജൻ, സിവിൽ എക്സൈസ് ഓഫീസർ ടി.വി. മധു തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: