കണ്ടെയ്‌നർ ലോറിയും വാനും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്

പയ്യന്നൂർ: ദേശീയപാതയിൽ കോത്തായിമുക്കിൽ കൺടെയ്നർ ലോറിയും വാനും കൂട്ടിയിടിച്ചു. വാനിലുണ്ടായിരുന്ന പുണെ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ശാന്ത, സഞ്ജയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടം. എറണാകുളത്തേക്ക് പോകുന്ന കൺടെയ്നർ ലോറിയും പുണെയിലേക്ക് പോകുന്ന വാനുമാണ് കൂട്ടിയിടിച്ചത്.

ജോലിയാവശ്യാർഥം കോഴിക്കോട്ടെത്തി തിരിച്ചുപോകുന്നവർ സഞ്ചരിച്ച വാനാണ് കൺടെയ്നർ ലോറിയിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വാൻ പൂർണമായും തകർന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: