നാറാത്ത് പഞ്ചായത്ത്മുസ്ലിം യൂത്ത് ലീഗ് കണ്ണാടിപ്പറമ്പ് ഹെഡ്മിസ്റ്ററിനെ ഘരാവോ ചെയ്തു

കണ്ണാടിപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിഫോമിന് നൽകിയ ഫണ്ട് വിദ്യാർത്ഥികൾക്ക് നൽകാത്തതിൽ പ്രതിഷേധിച്ചു സ്കൂൾ ഹെഡ് മിസ്റ്ററിനെ നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്യത്തിൽ ഘരാവോ ചെയ്തു.സംസ്ഥാനത്ത് എല്ലാ സ്കൂളിലെയും കുട്ടികൾ ഫണ്ട് കൈമാറീറ്റും.കണ്ണാടിപ്പറമ്പ സ്കൂളിൽ മാത്രം വൈകിയത് സ്കൂൾ ഹെഡ്മിസ്റ്ററുടെയും സ്റ്റാഫിന്റെയും അപാകതകൊണ്ടാണെന്ന്നാറാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.വിദ്യാർഥികൾക്ക് ലഭിക്കേണ്ട യൂനിഫോമം മെറ്റിരിയലിൽ നിന്നുള്ള 400രൂപയും സ്റ്റിച്ചിങ്ങിനുള്ള 200രൂപയും ആണ് വിദ്യാർത്ഥികൾക്ക് ലഭിക്കാനുള്ളത്.യൂത്ത് ലീഗ് നേതാക്കന്മാരുമായി നടത്തിയ ചർച്ചയിൽ 2ആഴ്ചക്കുള്ളിൽ വിദ്യാർത്ഥികൾക്ക് ഫണ്ട് വിതരണം ചെയ്യുമെന്ന് യൂത്ത് ലീഗ് കമ്മിറ്റിയെ അറിയിച്ചു. അഴിക്കോട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി അശ്കർ കണ്ണാടിപ്പറമ്പ്നാ,റാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സൈഫുദ്ദീൻ നാറാത്ത്നാ,റാത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി മുസമ്മിൽ പുല്ലൂപ്പി,മണ്ഡലം ജോ.സിക്രട്ടറി മുഹമ്മദ് അലി ആറാംപീടിക,നൗഫൽ പുല്ലൂപ്പി,അബ്ദുൾ ഖാദർ ആറാംപീടിക നിസാം കീലേരി,ഷഹദ്, ആഷിഖ്ഫൈ,സൽ,ആസഫ്അ,ർഷാദ്എന്നിവർ നേതൃത്യംനൽകി.