പട്ടാപ്പകൽ വീട്ടമ്മയയ്ക്ക് വെട്ടേറ്റ സംഭവം: കൂവേരി സ്വദേശി പിടിയിൽ

കൊളച്ചേരി: ഇന്ന് ഉച്ചയോടെ കരിങ്കൽ കുഴിയിലെ വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ കൂവേരി സ്വദേശി പിടിയിൽ.

ഇദ്ദേഹം സഞ്ചരിച്ച ഓട്ടോയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിൽ മയ്യിൽ പോലിസ് വിദഗ്ദ്ധമായി നടത്തിയ അന്വേഷണത്തിലാണ് കൂവേരി സ്വദേശി ആലത്തട്ട് ചൂരക്കാട് ഹൗസിൽ മോഹൻദാസിന്റെ മകൻ വിവേക് സി. വലയിലായത്.
നേരത്തെ ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിഭാഗങ്ങൾ സംഭവ സ്ഥലത്ത് വന്ന് അന്വേഷണം നടത്തിയിരുന്നു. പ്രതിയെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: