കണ്ണൂർ അഴീക്കൽ ഫെറിയിൽ ജനവാസ കേന്ദ്രത്തിൽ ചത്ത പശുക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ

കണ്ണൂർ അഴീക്കൽ ഫെറിയിൽ ജനവാസ കേന്ദ്രത്തിൽ ചത്ത പശുക്കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ചത്ത പശുക്കുട്ടിയെ കുഴിച്ചിട്ടു. തൊട്ടടുത്ത cctv ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാമെന്ന് പൊലീസ് അറിയിച്ചു. ഒരു ചുവന്ന സ്‌കൂട്ടറിൽ വന്നവരാണ് പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ നിലയിൽ ചത്ത പശുക്കുട്ടിയെ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ വ്യാപകമാവുകയാണ്. രാത്രികാലങ്ങളിൽ കോഴിയെ അറുത്ത മാലിന്യവും മറ്റും ഇവിടെ കൊണ്ട് തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യം കൊണ്ട് പൊറുതി മുട്ടിയിട്ടും പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: