കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാവില്ല: സ്പീക്കർ

എം.എൽ.എ സ്ഥാനത്തുനിന്ന് ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക്

നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്ന് വാക്കാല്‍ സുപ്രീംകോടതി പറഞ്ഞത് തള്ളി സ്പീക്കര്‍. വാക്കാലുളള നിര്‍ദേശം അംഗീകരിക്കേണ്ട ബാധ്യതയില്ല. ഹൈക്കോടതി അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സ്റ്റേയുടെ കാലാവധി ഇന്നു തീരും. അതോടെ കെ.എം ഷാജി MLA അല്ലാതാകുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

അപ്പീൽ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കെ.എം.ഷാജിയുടെ ആവശ്യം പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വാക്കാല്‍ നിര്‍ദേശം നല്കിയത്. തിരഞ്ഞെടുപ്പ് ഹർജികളിൽ സാധാരണയായി നൽകുന്ന നടപടി മാത്രമേ കെ.എം. ഷാജിയുടെ അപ്പീലിലും സാധ്യമാകുകയുളളൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് സൂചിപ്പിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാം. ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: