കമ്പിൽ കരിങ്കൽ കുഴിയിൽ പട്ടാപ്പകൽ വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവം: പീഡനശ്രമത്തിനിടെയെന്ന് സംശയം

കമ്പിൽ കരിങ്കൽക്കുഴിയിലെ വീട്ടമ്മയെ പട്ടാപ്പകൽ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തുന്നു. ആക്രമണം നടന്നത് പീഡന ശ്രമത്തിനിടെയെന്ന് സൂചന. തേങ്ങ പറിക്കാൻ വന്നയാളാണ് ആക്രമിച്ചത്. രണ്ടു മൂന്ന് തെങ്ങിലെ തേങ്ങ പറിച്ച ശേഷം കുടിവെള്ളം ചോദിച്ച് അകത്തു കയറിയപ്പോൾ വെള്ളം കൊടുക്കുന്നതിനിടെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കൊടുവാൾകൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിട്ടുണ്ട്. പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. വീടിനകത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കറിവെക്കാൻ വെച്ച മൽസ്യം നിലത്തു ചിതറിയ നിലയിലാണ്. വീട്ടുപകരണങ്ങളും തട്ടിമറിഞ്ഞ നിലയിലാണ്. എസ് ഐ മുരളീധരന്റെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫിംഗർ പ്രിന്റ് സിംഗിൾ ഡിജിറ്റ് ബ്യൂറോയിലെ ശ്രുതി ലേഖയുടെ നേതൃത്വത്തിലാണ് ഫോറൻസിക് സംഘം സ്ഥലത്തെത്തിയത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: