ഇരിട്ടി സ്വദേശിയായ യുവാവ് കർണ്ണാടകത്തിലെ ഹാസനിൽ ഇരുചക്ര വാഹന അപകടത്തിൽ മരിച്ചു.

ഇരിട്ടി: ഇരിട്ടി സ്വദേശിയായ യുവാവ് കർണ്ണാടകത്തിലെ ഹാസനിൽ ഇരുചക്ര വാഹനാപകടത്തിൽ മരിച്ചു. പയഞ്ചേരി വികാസ് നഗർ സ്വദേശി തടത്തിൽ അഖിൽ (33) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്ന് ഭാര്യ രേഖക്കൊപ്പം ഇരിട്ടിയിലേക്ക് വരുന്നതിനിടെ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം ഹാസനിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം. ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വള്ളിത്തോട് സ്കൈ ഹോട്ടലിൽ അക്കൗണ്ടൻറ് ആയിരുന്നു അഖിൽ. പിതാവ് : പൗലോസ് ( ബിലീവേഴ്സ് ചർച്ച് ഇന്ത്യ പുരോഹിതൻ). മാതാവ് : ഷീബ. സഹോദരൻ: നിഖിൽ. സംസ്കാരം പിന്നീട് ആനപ്പന്തി ബിലീവേഴ്സ് ചർച്ച് ഇന്ത്യ സെമിത്തേരിയിൽ.