ലഹള ഉണ്ടാക്കാൻ ശ്രമം വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു.

കണ്ണൂർ: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജിൽ പോലീസിനെ ധിക്കരിച്ച് അതിക്രമിച്ച് കയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ പ്രചരിപ്പിക്കാൻ ശ്രമം വിദ്യാർത്ഥി അറസ്റ്റിൽ. തോട്ടട എസ്.എൻ. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ധർമ്മടം സ്വദേശി അഭിനവിനെയാണ് ടൗൺ എസ്.ഐ.സി.എച്ച്.നസീബ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കോളേജിൽഅക്രമം നടന്ന സ്ഥലങ്ങൾ മൊബെൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയെ പോലീസ്അറസ്റ്റ് ചെയ്തത്.വിദ്യാർത്ഥിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.