മാടായികോളേജിലെ അക്രമം കേസെടുത്തു

പഴയങ്ങാടി: മാടായി കോഓപ്പറേറ്റീവ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ തിരഞ്ഞെടുപ്പ് നോമിനേഷൻപത്രിക സൂക്ഷമ പരിശോധന നടക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറികോ ളേജിന് പുറത്തു നിന്നെത്തിയ ഒരു സംഘം ജനൽ ഗ്ലാസുകളും ഫർണിച്ചറുകളും തല്ലിതകർത്തു .ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം.കോളേജ് പ്രിൻസിപ്പാൾ ഇ.എസ്. ലതയുടെ പരാതിയിൽ പുറത്തു നിന്നെത്തി കോളേജിൽ അക്രമം നടത്തിയ കണ്ടാലറിയാവുന്നവർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.അക്രമത്തിൽ 10,000 രൂപയുടെ നാശനഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.