കാമറ കണ്ണുകളെ നോക്കുകുത്തിയാക്കി ടൗണിൽ മാലിന്യം തള്ളി

പയ്യന്നൂര്‍: നഗരഹൃദയത്തിൽ നിരീക്ഷണ ക്യാമറ കണ്ണ് തുറന്ന് നിൽക്കുമ്പോഴും യാതൊരു വിധ കൂസലുമില്ലാതെ മാലിന്യം തള്ളി. രാവിലെ പതിവില്ലാത്ത സ്ഥലത്ത് മാലിന്യ നിക്ഷേപം
നഗര പരിപാലന തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിരുന്നു.തുടർന്ന് നഗരസഭാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവനെ കണ്ടെത്തി മാലിന്യം നീക്കിയത്.
നഗരം മുഴുവന്‍ കാമറ കണ്ണുകളിലായിട്ടും സെന്‍ട്രല്‍ ബസാറില്‍ ട്രാഫിക് സിഗ്നലിൻ്റെ സ്വിച്ച് ബോക്സിനും സമീപത്തെ ബേക്കറിക്കുമിടയിൽ റോഡരികിലാണ് മാലിന്യം തള്ളിയത്.
ഇന്നുരാവിലെ ഇതുവഴി പോയവര്‍ പതിവില്ലാത്ത സ്ഥലത്തെ മാലിന്യ നിക്ഷേപം കണ്ട് ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.പഴയ ചെരിപ്പുകളും വസ്ത്രങ്ങളും പ്ലാസ്റ്റിക് സഞ്ചികളും കുപ്പികളുമടങ്ങുന്ന മാലിന്യമാണ് തള്ളിയത്.