മദ്യവിൽപ്പനക്കാരൻ അറസ്റ്റിൽ

ഇരിട്ടി : അനധികൃത മദ്യവിൽപനക്കാരനെ എക്സൈസ് സംഘം പിടികൂടി.കൂട്ടക്കളം ഭാഗത്ത് അനധികൃത മദ്യ വിൽപ്പന നടത്തുന്ന ഷാജി സെബാസ്റ്റ്യനെ (54) യാണ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.കൂട്ടക്കളം ഭാഗങ്ങളിൽ സ്ഥിരമായി മദ്യവിൽപ്പന നടത്തുന്നു വെന്ന നാട്ടുകാരുടെപരാതിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ.റിജു,.പി ജി. അഖിൽ,സി.വി. പ്രജിൽ ഡ്രൈവർ സി.യു.അമീർ എന്നിവരും ഉണ്ടായിരുന്നു.