കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; കണ്ണൂർ ജില്ലയില്‍ കേസുകള്‍ 13000 കടന്നു

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ നിയുക്തരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയില്‍ ഇതിനകം കൈക്കൊണ്ട കേസുകള്‍ 13000 കടന്നു. ഇന്നലെ (ഒക്ടോബര്‍ 22) മാത്രം 2087 കേസുകളാണ് എടുത്തത്. ഇതോടെ ഇതുവരെയുള്ള കേസുകളുടെ എണ്ണം 13762 ആയി. നിയമം ലംഘിച്ചവര്‍ക്കെതിരേ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. 
ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്തത്- 8721.  സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 3367ഉം സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 631ഉം കേസുകളെടുത്തു. നിയമവിരുദ്ധമായി സംഘം ചേരല്‍- 336, മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ കടകള്‍ പ്രവര്‍ത്തിപ്പിക്കല്‍- 369, റോഡില്‍ തുപ്പല്‍- 67, ക്വാറന്റൈന്‍ വ്യവസ്ഥളുടെ ലംഘനം- 53, നിരോധനാജ്ഞാ ലംഘനം- 81 എന്നിങ്ങനെയാണ് സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ചാര്‍ജ് ചെയ്ത മറ്റു കേസുകള്‍. പൊതു സ്ഥലങ്ങള്‍, വാഹനങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന നടത്തിയാണ് കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ക്കെതിരേ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ കേസെടുക്കുന്നത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: