കണ്ണൂർ ചാലയിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടു

4 / 100

കണ്ണൂർ : ടാങ്കർ നിയന്ത്രണം  വിട്ട് റോഡിൽ നിന്നും തെന്നിമാറി വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു . പാചക വാതകവുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് . പോസ്റ്റിലിടിച്ച് ലോറി നിന്നതു കൊണ്ട് വൻ അപകടമാണ് ഒഴിവായത് . ഇന്നു രാവിലെ ഏഴോടെയാണ് സംഭവം . മംഗളുരുവിൽ നിന്നും ഇന്ധനം നിറച്ച് എറണാകുള ത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത് . ചാല ബൈപ്പാസിൽ വച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിൽ നിന്നും തെന്നിമാറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു . ആർക്കും പരിക്കില്ല .ഡ്രൈവർ  ഉറങ്ങിപോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ടാങ്കർ ലോറി മാറ്റിയത് . എടക്കാട് പോലീസും സ്ഥലത്തെത്തി ഇതു വഴിയുള്ള ഗതാഗതം മണിക്കുറോളം തടസപ്പെട്ടു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: