2020ലെ മുഖ്യമന്ത്രിയുടെ വിശിഷ്ഠ സേവാമെഡൽ രാജേഷ്സരോക് തളിയിലിന്

കണ്ണൂർ: മുഖ്യമന്ത്രിയുടെ ഈ വർഷത്തെ സ്ഥുത്യർഹ സേവനത്തിനും കൃത്യനിർവ്വഹണത്തിനുമുള്ള പോലീസ് വിശിഷ്ഠ സേവാമെഡൽ സീനിയർ സി.പി.ഒ (ട്രാഫിക്) കണ്ണൂർ മൈത്രി പെയിൻ ആൻ്റ് പാലിയേറ്റീവ് ടീം അംഗം രാജേഷ്സരോക് തളിയിലിന് ലഭിച്ചു. മികച്ച കാരുണ്യ പ്രവർത്തകനും എന്ന നിലയിലാണ് റിവാഡ് ലഭിച്ചത്. നിരാലംമ്പരും നിരാശ്രയരുമായ നിരവധി പേർക്ക് വീടുവച്ചു നൽകുന്ന പ്രവർത്തനങ്ങളിലും ഒരു പാട് ചാരിറ്റി പ്രവർത്തനങ്ങൾക്കും മുൻപന്തിയിൽ നിൽക്കുന്നയാളായിരുന്നു ഇദ്ധേഹം. ഇതിൻ്റെ പേരിൽ പലസ്ഥലങ്ങളിൽ നിന്നുമായി അനേകം പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അഴീക്കോട്, കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, അലവിൽ എന്നീ പ്രദേശങ്ങളിൽ നിരാലംബരായ ആളുകൾക്ക് വീട് വച്ചു നൽകുന്നതിലും, ചെറുകുന്നിൽ ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിച്ചു കൊടുക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും അസുഖബാധിതനായ ഒരാൾക്ക് ലോട്ടറിസ്റ്റാൾ വച്ചുനൽകുന്നതിലേക്കും തൻ്റേതായ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. സ്കൂളുകളിൽ ട്രാഫിക് ബോധവത്കരണങ്ങളും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും നടത്തി ജനമനഃസ്സിൽ നല്ലൊരു സ്ഥാനം നേടിയിട്ടുണ്ട്. BDK, വെൽവിഷേർസ് കണ്ണൂർ, NFPR എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനും മികച്ച ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ് ഇദ്ധേഹം. തളിയിൽ സെലക്റ്റഡ് ആർട്സ് ഫോർ സ്പോർട്സ് ക്ലബ് സജീവ പ്രവർത്തകനും 2000 ൽ അധികം പേർക്ക് നീന്തൽ പരിശിലനം സൗജന്യമായി പഠിപ്പിക്കുന്നതിലും മുൻപന്തിയിൽ നില്ക്കുന്നു.

വിശിഷ്ട സേവാ പുരസ്കാരം കണ്ണൂരിൽ 18 പേർക്കും സംസ്ഥാനത്ത് 251 ഉദ്യോഗസ്ഥർക്കുമാണ് ലഭിച്ചത്. പി.ആർ സതീശൻ (സിറ്റി പോലീസ് ), എ.വി.സതീഷ് (എസ്.സി.പി.ഒ കണ്ണൂർ ഡി.വൈ.എസ്.പി.ഓഫീസ്), രാജേഷ് എ. (സീനിയർ സി.പി.ഒ ട്രാഫിക്ക്), സി.പി.മഹേഷ് (സി.പി.ഒ.ഷാഡോ), ഇ.കെ.രാജേഷ് (എ.എസ്.ഐ.ഇരിട്ടി), എൻ.വി രമേഷ് (സീനിയർ സി.പി.ഒ തളിപ്പറമ്പ), ടി.ഒ രാജീവൻ (എ.എസ്.ഐ ഉളിക്കൽ), ടി.വി സുരേഷ് (സീനിയർ സി.പി.ഒ തളിപ്പറമ്പ), കെ.വി മഹീന്ദ്രൻ (എസ്.ഐ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ കണ്ണൂർ), എം ചന്ദ്രൻ (സീനിയർ സി.പി.ഒ പയ്യന്നൂർ), കെ.സുരേഷ്കുമാർ (സീനിയർ സി.പി.ഒ ന്യൂമാഹി), കെ.വി പ്രഭാകരൻ (സീനിയർ സി.പി.ഒ ഉളിക്കൽ), എൻ.കെ രതീഷ് (എസ്.ഐ കെ.എ.പി4 മാങ്ങാട്ട് പറമ്പ), കെ.വി അബൂബക്കർ (റിസർവ് എസ്.ഐ ഹെഡ് ക്വേട്ടേഴ്സ് ), ആർ.പി വിനോദ് (എ.എസ്.ഐ എsക്കാട്), ടി രമേശൻ (എസ്.ഐ ഡി.ഐ.ജി ഓഫീസ്), പി.ബി സജീവ് (എസ്.ഐ പേരാവൂർ), ടി.കെ രാധാകൃഷ്ണൻ (എസ്.ഐ ക്രൈംബ്രാഞ്ച്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: