പെരളശ്ശേരി പഞ്ചായത്ത് ഹരിത സംഗമം

0


‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത സംഗമം നടത്തി. മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ നവകേരളം കർമ്മ പദ്ധതി-2 കോ-ഓർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു. കേരളം പുരോഗമന സ്വഭാവമുള്ള സമൂഹമാണെന്നും വലിച്ചെറിയൽ മുക്ത ക്യാമ്പയിനുകൾ അതിന്റെ ഉദാഹരണമാണെന്നും ടി എൻ സീമ പറഞ്ഞു.പഞ്ചായത്തിലെ മുഴുവൻ കുടുംബാംഗങ്ങളെയും സ്ഥാപനങ്ങളെയും പങ്കാളികളാക്കി ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ സമ്പൂർണ ശുചിത്വം നേടാനാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹരിത സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷത വഹിച്ചു. മാലിന്യ പരിപാലന കർമ്മ പദ്ധതിയുടെ പ്രകാശനവും ടി എൻ സീമ നിർവ്വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ ‘വലിച്ചെറിയൽ മുക്ത പഞ്ചായത്തിലേക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പ്രശാന്ത് ഹരിത സമൃദ്ധി വാർഡ് വിളംബര പ്രഖ്യാപനം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ ബീന റിപ്പോർട്ടും കെ കെ സുഗതൻ കർമ്മ പദ്ധതിയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, ബ്ലോക്ക് പഞ്ചായത്തംഗം സി സഞ്ജന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ശൈലജ, പഞ്ചായത്തംഗം കെ വി സവിത, ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി കെ രാജൻ മാസ്റ്റർ, കുടുംബശ്രീ ചെയർപേഴ്സൺ സി കെ സൗമനി, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു. തുടർന്ന് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: