എട്ട് പവനും പണവും തട്ടിയെടുത്ത ബസ് കണ്ടക്ടർക്കെതിരെ കേസ്

വളപട്ടണം : മാതാവിന് അസുഖമാണെന്ന് പറഞ്ഞ് ബസ് യാത്രക്കിടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് എട്ട് പവൻ്റെ ആഭരണങ്ങളും 5,000 രൂപയും തട്ടിയെടുത്ത സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു. പാപ്പിനിശേരി സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ 22 കാരിയുടെ പരാതിയിലാണ് പഴയങ്ങാടി -കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ സജീറിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ വലിയ പെരുന്നാളിന് മുമ്പാണ് മാതാവിന് അസുഖമാണെന്നും ആശുപത്രി ചിലവിനായി പണം അത്യാവശ്യമുണ്ടെന്നും പറഞ്ഞ് യാത്രക്കാരിയായ യുവതിയിൽ നിന്ന് എട്ട് പവൻ്റെ ആഭരണങ്ങൾ കൈപറ്റിയ ശേഷം പണയം വെച്ച ആഭരണം തിരിച്ചെടുക്കാനെന്ന വ്യാജേന യുവതിയിൽ നിന്ന് വീണ്ടും 5,000 രൂപ വാങ്ങിക്കുകയും ചെയ്ത ശേഷം ആഭരണങ്ങളും പണവും തിരിച്ചുനൽകാതെ കബളിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: