പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ.ഓഫീസിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ യും കേന്ദ്രസേനയും റെയ്ഡ്

കണ്ണൂർ .സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക റെയ്ഡ് പ്രമുഖ നേതാക്കൾ എൻ.ഐ.എ.കസ്റ്റഡിയിൽ.എൻ.ഐ.എ. രജിസ്റ്റർ ചെയ്തത കേസുകളുടെ തുടർച്ചയാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട് കാസറഗോഡ്ജില്ലാ പ്രസിഡണ്ടായ തൃക്കരിപ്പൂർ മെട്ടമ്മലിലെ സി.ടി.സുലൈമാനെ പയ്യന്നൂർ കോളോത്ത് വെച്ച് ഇന്ന് പുലർച്ചെ എൻ.ഐ.എ യും കേന്ദ്രസേനയും കസ്റ്റഡിയിലെടുത്തു.തീവണ്ടി മാർഗം പയ്യന്നൂർ റെയിൽവെ സ്റ്റേഷനിലെത്തിയ ഇയാളെ കസ്റ്റഡിയിലെടുത്ത എൻ.ഐ.എ. സംഘം തൃക്കരിപ്പൂർ മെട്ടമ്മലിലെ വീട് റെയ്ഡ് നടത്തി വരികയാണ്.കേന്ദ്രസേനയും കേരളാ പോലീസും ഉൾപ്പെടെ 18 ഓളം വാഹനങ്ങൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

കണ്ണൂർ താണയിൽ എത്തിയ എൻ.ഐ.എ സംഘം ഇന്ന് പുലർച്ചെ പി.എഫ്.ഐ.ഓഫീസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്താണ് അകത്ത് പ്രവേശിച്ചത്.റെയ്ഡ് രാവിലെ 6.30 മണി വരെ നീണ്ടു കേന്ദ്രസേനയും കണ്ണൂർ പോലീസും റെയ്ഡിനെത്തിയ സംഘത്തിലുണ്ടായിരുന്നു. പലയിടത്തും പ്രവർത്തകരും സേനയും വാക്കേറ്റത്തിനും സംഘർഷത്തിനും മുതിർന്നു .ഉന്നത നേതാക്കൾ ഉൾപ്പെടെ നിരവധി പേർ എൻ.ഐ.എ.കസ്റ്റഡിയിലുണ്ട്. അമ്പതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നു വരുന്നത്.ഇക്കഴിഞ്ഞ 17 ന് പോപ്പുലർ ഫ്രണ്ട് മഹാസമ്മേളനം നടത്തിയിരുന്നു.തൊട്ടുപിന്നാലെയാണ് ദേശീയ സുരക്ഷാ ഏജൻസിയുടെ റെയ്ഡ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: