വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ച രണ്ടു പേർക്കെതിരെ കേസ്

തളിപ്പറമ്പ: വീട്ടിലേക്കുള്ള വഴിമുടക്കിയത് നീക്കം ചെയ്യുന്നതിനിടെ വീട്ടമ്മയെയും ഭർത്താവിനെയും മർദിച്ച രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് കരിപ്പൂൽ സ്വദേശിനിയായ 56 കാരിയുടെ പരാതിയിലാണ് പ്രദേശവാസികളായ ലിജു, കുര്യാക്കോസ് എന്നിവർക്കെതിരെ കേസെടുത്തത്.ഇക്കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയത് നീക്കം ചെയ്യുന്നതിനിടെ പ്രതികൾ ഭർത്താവിനെ മർദ്ദിക്കുകയും തടയാൻ ചെന്ന പരാതിക്കാരിയെ കൈ കൊണ്ട് അടിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: