കടം ചോദിച്ചുപണം കൊടുത്തില്ല: മര വ്യാപാരിയുടെ കാർ അടിച്ചു തകർത്തു.

ആലക്കോട്: മര വ്യാപാരിയോട് പണം കടം ചോദിച്ചിട്ട് കൊടുക്കാത്ത വിരോധത്തിൽ യുവാവ് കാർ അടിച്ചു തകർത്തു.
കരുവഞ്ചാലിലെ മര വ്യാപാരി ചെമ്പകമംഗലം ജോൺസണിൻ്റെ കെ.എൽ.59.8449 നമ്പർ മാരുതി കാർ ആണ് തകർത്തത്.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ആലക്കോട് ടാക്‌സി സ്റ്റാൻ്റിന് സമീപത്തായിരുന്നു സംഭവം. കാറിൻ്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകൾ അടിച്ചു തകർത്ത നിലയിലാണ്. ഉടമയുടെപരാതിയിൽ കരുവൻഞ്ചാലിലെ എം.ആർ.അനൂപിൻ്റെ പേരിൽ ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: