കാറിൽ കടത്തുകയായിരുന്ന 14 കിലോ വോളം വരുന്ന കഞ്ചാവ് ശേഖരവുമായി രണ്ട് പേർ പിടിയിൽ.

കാസറഗോഡ്: കാറിൽ കടത്തുകയായിരുന്ന 14 കിലോ വോളം വരുന്ന കഞ്ചാവ് ശേഖരവുമായി രണ്ട് പേർ പിടിയിൽ. കാസറഗോഡ് പൈ വെളിഗെ ചിപ്പാറിലെ ഹിരണ്യ ഹൗസിൽ മുഹമ്മദ് ഫയാസ് (28), ഉപ്പള പത്തോടിയിലെ സിദ്ധിഖ് മൻസിലിലെ അബൂബക്കർ സിദ്ധിഖ് (26) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസിൻ്റെ ക്ലീൻ കാസറഗോഡ് ഓപ്പറേഷൻ്റെ ഭാഗമായ പോലീസ് സംഘം പിടികൂടിയത്. നാർക്കോടിക് ഡിവൈ.എസ്.പി.എം.എ.മാത്യുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാസറഗോഡ് ഡി വൈ എസ്.പി. വി.വി.മനോജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി.സി. എ.അബ്ദുൾ റഹീം എന്നിവരുടെ നേതൃത്വത്തിൽ ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവുമാണ് പ്രതികളെ പിടികൂടിയത്.ഇന്നലെ രാത്രി 8.30 മണിയോടെ ബദിയടുക്ക ഇഡിയടുക്കയിൽ വെച്ചാണ് കെ.എൽ.14.ടി. 4954 നമ്പർ കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. കാറിൽ നിന്ന് 57,350 രൂപയും പോലീസ് കണ്ടെടുത്തു.റെയ്ഡിൽ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ശിവകുമാർ, ഓസ്റ്റിൻ തമ്പി ,രാജേഷ്, സിനീഷ്, സജീഷ് ബദിയടുക്ക സ്റ്റേഷനിലെ പോലീസുകാരായ അനീഷ്, പ്രവീൺ, ചന്ദ്രകാന്ത്, സുനിൽ, ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: