ചെന്നൈയ്ക്കെതിരെ മികച്ച വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്

5 / 100

ഐപിഎലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പുകളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച വിജയം  നേടി രാജസ്ഥാന്‍ റോയല്‍സ്.

16 റണ്‍സിന്റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്  217 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സേ നേടാനായുള്ളു.72 റണ്‍സാണ് ഫാഫ് നേടിയത്. അവസാന ഓവറില്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്കായി എംഎസ് ധോണി അവസാന ഓവറില്‍ മൂന്ന് സിക്സ് നേടിയെങ്കിലും  16 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു.

പവര്‍പ്ലേയിലെ മികച്ച തുടക്കത്തിന് ശേഷം രാഹുല്‍ തെവാത്തിയയുടെ മൂന്ന് വിക്കറ്റില്‍ ആടിയുലയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെയാണ് പിന്നെ കണ്ടത്. 56/0 എന്ന നിലയില്‍ നിന്ന് 77/4 എന്ന നിലയിലേക്ക് വീണ ടീമിന് വേണ്ടി ഫാഫ് ഡു പ്ലെസിയാണ് ടോപ് സ്കോറര്‍ ആയത്.

24 പന്തില്‍ നിന്ന് 74 റണ്‍സാണ് ചെന്നൈയ്ക്ക് ജയിക്കുവാന്‍ വേണ്ടിയിരുന്നത്. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 17ാം ഓവറില്‍ 3 സിക്സ് അടക്കം 21 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസി 29 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. അത് കൂടാതെ ലക്ഷ്യം 18 പന്തില്‍ 58 റണ്‍സാക്കി മാറ്റുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: