കോവിഡ് ബാധിച്ച് ഇരിട്ടി സ്വദേശി മരിച്ചു

2 / 100


ഇരിട്ടി : കോവിഡ് ബാധിച്ച് ഇരിട്ടി സ്വദേശി മരിച്ചു. കീഴൂർരിലെ ആദ്യകാല മരമിൽ വ്യാപാരി മാവിലക്കണ്ടി ഹൌസിൽ കെ.പി. അലിയാർ ഹാജി (80 ) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർടന്ന് ചികിത്സയിലായിരുന്നു. ചികിത്സക്കിടെ പനിബാധിച്ചതിനെത്തുടർന്നു പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവെന്ന് തെളിഞ്ഞത്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് മരണം സംഭവിച്ചത്. 40 വർഷക്കാലമായി കീഴൂർ ജുമാമസ്ജിദ് സിക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചു വരികയായിരുന്നു. നിലവിൽ പ്രസിഡന്റാണ്. ഭാര്യ : മറിയം. വീട്ടിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ മറ്റൊരു മകനും ചികിത്സയിലാണ്. മക്കൾ : മൊയ്തീൻ കുട്ടി (ബിസിനസ്), അഷ്‌റഫ് (ഹോട്ടൽ , കീഴൂർ), ഇസ്മായിൽ (ഗൾഫ്), ഷംസുദ്ദീൻ (ഹോട്ടൽ , കീഴൂർ), റിയാസ് (ഗൾഫ് ), ആരിഫ, സൈഫുന്നിസ, ബുഷ്‌റ, സാബിറ, സെലീന. മരുമക്കൾ: മുഹമ്മദ്, അഷ്‌റഫ്, ജാഫർ, യൂസഫ്, സിറാജ്, സമീറ, റഫീസ, ഷബാന, ഷെഫീറെ, ഷംഷജ .ഇതോടെ ഇരിട്ടിമേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി . ഇരിട്ടി പയഞ്ചേരി സ്വദേശി മുഹമ്മദ്, പടിയൂർ കൊശവൻ വയൽ സ്വദേശി താളുകണ്ടത്തിൽ സൈമൺ, പായം പഞ്ചായത്തിലെ ഉദയഗിരി സ്വദേശി ഇലഞ്ഞിക്കൽ ഗോപി, പടിയൂർ കല്ലുവയൽ സ്വദേശി വെട്ടുകുഴിയിൽ ഏലിക്കുട്ടി, പായം അളപ്രയിലെ കുന്നുംപുറത്ത് അന്നമ്മ എന്നിവർ കഴിഞ്ഞ മാസങ്ങളിൽ മരിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: