കാറിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

5 / 100


പയ്യന്നൂർ:കാറിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ഏഴിലോട് സ്വദേശിയും പെയിന്റിംങ്ങ് തൊഴിലാളിയുമായ ആലിച്ചി വീട്ടിൽ ശ്രികാന്താണ് (42)മരിച്ചത്.

ഇക്കഴിഞ്ഞ 15ന് രാത്രി പതിനൊന്നോടെ ദേശീയപാതയിൽ ഏഴിലോടാണ് അപകടം. കാല്‍നടയാത്രക്കിടയില്‍ കാറിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയിലായ ഇയാളെ കാറിലുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇയാള്‍ ഇന്നലെരാത്രിയോടെ മരണപ്പെടുകയായിരുന്നു.. പരേതനായ കുഞ്ഞിരാമന്‍-ഭാര്‍ഗവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രവീണ്‍(പൂനൈ), പ്രദീപന്‍(ഹോട്ടല്‍ തൊഴിലാളി) പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: