ഹൃദയാഘാതത്തെ തുടര്‍ന്ന്​ കണ്ണൂർ സ്വദേശി ഒമാനില്‍ നിര്യാതനായി

5 / 100


കണ്ണൂർ ​: ഹൃദയാഘാതത്തെ തുടര്‍ന്ന്​ കണ്ണൂർ സ്വദേശി ഒമാനില്‍ നിര്യാതനായി. തലശേരി കതിരൂര്‍ ആറാം മൈല്‍ പൊന്നിയം സ്രാമ്ബി അബൂബക്കറന്‍റവിടെ (എം.എ മന്‍സിലില്‍) സി.പി.മശ്ഹൂദി​ന്റെ മകന്‍ ഷഹബാസ്​ (31) ആണ്​ മരിച്ചത്​.
തിങ്കളാഴ്​ച രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുടുംബസമേതം നിസ്​വയിലായിരുന്നു താമസം.
​ഷഹബാസ്​ കഴിഞ്ഞ പത്തു വര്‍ഷമായി ഒമാനിലുണ്ട്​. കുറച്ച്‌ വര്‍ഷങ്ങള്‍ സലാലയില്‍ ജോലി ചെയ്തിരുന്നു. നിസ്​വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ (എ.ബി.ടി) ജീവനക്കാരനായിരുന്നു.
മൃതദേഹം നിയമ നടപടികള്‍ക്ക്​ ശേഷം ഒമാനില്‍ ഖബറടക്കും.
ഭാര്യ: നഫീസ നാസ്നീന്‍. മക്കള്‍: അയ്​നാന്‍ (നാല്​ വയസ്​), അര്‍വാന്‍ (മൂന്നു മാസം). ഷബാനയാണ്​ മാതാവ്​. മൂന്ന്​ സഹോദരിമാരും ഒരു സഹോദരനുമുണ്ട്.

 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: