രാജ്യത്ത് കോവിഡ് രോഗമുക്തിയില്‍ ലോക റെക്കോര്‍ഡ്
ഇന്നലെ ഒരുലക്ഷത്തിലധികം പേര് കോവിഡ് മുക്തരായി. 1,01,469 പേര്‍ക്ക് രോഗം മാറിയത് ലോക റെക്കോര്‍ഡ് ആണ്. ഇതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം പത്തുലക്ഷത്തില്‍ താഴെയായി.
അതേസമയം, രാജ്യത്ത് കോവിഡ് രോഗബാധിതർ 55 ലക്ഷം കടന്നു. ആകെ മരണം എണ്‍പത്തി ഒന്‍പതിനായിരത്തിലേക്ക്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇന്നലെ രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ ആളുകൾ രോഗമുക്തി നേടി. രോഗമുക്തിയുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് ആണ് ഇന്ത്യ. മഹാരാഷ്ട്രയിൽ ഇന്നലെ 15, 738 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 32,007 പേർ രോഗ മുക്തരായി. കർണാടകയിൽ 7,339 പുതിയ കേസുകൾ കണ്ടെത്തിയപ്പോൾൾ 9,925 പേർ ഡിസ്ചാർജ് ആയി. ഡൽഹിയിൽ ഇന്നലെ 2,548 പേർക്ക് രോഗം ബാധിച്ചപ്പോൾ 3,672 പേർ രോഗമുക്തരായി. അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാൻ രാജസ്ഥാനിലെ 11 ജില്ലകളിലും ഡൽഹിക്കടുത്ത് യുപിയിലെ നോയ്ഡയിലും നിരോധനാജ്ഞ നീട്ടി.